Skip to main content

A New Change

 The new change



ബ്ലോഗ്ൽ പുതിയ ഒരു മാറ്റം  വരുത്താം എന്ന് കരുതി. MTTC ലേബൽ ഉള്ള പോസ്റ്റുകൾ ഇനി മുതൽ  മലയാളത്തിൽ ആയിരിക്കും. 

അത്ര വലിയ മാറ്റം ഒന്നുമല്ല അല്ലെ ?

മാതൃഭാഷയിൽ എഴുതുമ്പോൾ ഉള്ള ഫീൽ ഒന്ന് വേറെയാ....

ഇപ്പോഴും കോളേജിലെ  ക്ലാസുകൾ ഓറിയന്റഷന് ലെവൽ ആയതുകൊണ്ട് ബോറടിയില്ലാതെ മുന്നോട്ട്. എന്നാൽ പോലും B. Ed ക്ലാസുകൾ ബോർ ആകുമെന്ന് തോന്നുന്നില്ല.  

ഈയിടെ ജോജു സർ ക്ലാസ്സിൽ പറഞ്ഞ  ഒരു കാര്യം ഓർക്കുന്നു. 

അത് ഓർത്തിരിക്കാൻ ഒരു കാരണമുണ്ട്. സർ അത് പറഞ്ഞത് ഒരു പ്രത്യേക രീതിയിൽ ആയിരുന്നു. ക്ലാസ് തുടങ്ങുന്നതിനു മുന്നേ  സർ രണ്ടു പേപ്പറും ഒരു കത്രികയും കയ്യിലെടുത്തിരുന്നു. എല്ലാവരും സർ എന്തിനാണ് ഇതൊക്കെ എടുത്തേക്കുന്നത് എന്നായിരിക്കും ചിന്തിച്ചിരിക്കുക. ഞാനും അതാണ് ചിന്തിച്ചത്. 

സർ ക്ലാസ് തുടങ്ങി. 

സാറിന്റെ എല്ലാ ക്ലാസ്സുകളിലും ഒരു കഥ ഉണ്ടാകുമെല്ലോ... 

സർ  പറഞ്ഞ മറ്റെല്ലാ കഥകളിൽ നിന്നും വളരെ വ്യത്യസ്തമായ ഒരു കഥ. പ്ലെയിനായ ഒരു പേപ്പറിൽ നിന്നും ലഭിച്ചതിനേക്കാൾ കീറലുകൾ ഉള്ള ഒരു പേപ്പറിൽ ഒരു കീറലുകുടി ഉണ്ടാക്കി ഉപകാരപ്രദമാക്കിയ കാണിച്ച ഒരു കഥ.😇

നമ്മുടെ ജീവിതത്തിലും ഒരുപാടു താഴ്ചകളും വീഴ്ചകളും ഉണ്ടായിരിക്കും അതെല്ലാം കടന്നു പോയെങ്കിൽ മാത്രമേ ജീവിത വിജയത്തിലേക്കു എത്തുകയുള്ളൂ. 

ഈയൊരു കഥ കേട്ടപ്പോൾ എന്റെ  മനസ്സിലേക്കു വന്ന വാക്കുകൾ ഇതാണ് 

 

പരാജയത്തിന്റെ കയ്പ്പറിഞ്ഞ ഒരാൾക്കേ വിജയത്തിന്റെ മാധുര്യം ആസ്വദിക്കാൻ പറ്റുകയുള്ളു. 😊

Comments

Popular posts from this blog

ആക്ടീവോടെ Activity Oriented Method

 ടീച്ചിംഗ് പ്രാക്ടീസ് എന്റെ രണ്ടാമത്തെ ആഴ്ച. 10-1-2022  ഇന്ന് രണ്ടും മൂന്നും എനിക്ക് ക്ലാസ്  ഉണ്ടായിരുന്നു. കുട്ടികൾ എല്ലാവരും നല്ല ആക്ടീവ് ആയിരുന്നു. Identities Problem on calender math.  കുട്ടികളെ ഗ്രൂപ്പ് ആയി തിരികെ അവരെക്കൊണ്ട് കാർഡും ആക്ടിവിറ്റി ചാർട്ട് ചെയ്യുകയും ചെയ്തു. ഇങ്ങനെയുള്ള ഈ രീതിയിൽ ആയതുകൊണ്ട് ആയിരിക്കണം കുട്ടികൾ എല്ലാവരും വളരെയധികം സന്തോഷം ആരായിരുന്നു.  എട്ടാം ക്ലാസിലെ 2 ബാച്ചായി തിരിച്ച് അതുകൊണ്ട് എനിക്ക് രണ്ട് ക്ലാസ്സിലും ഒരേ കാര്യം തന്നെ പഠിപ്പിക്കേണ്ട ആയി വന്നു. 11-1-2022  ഇന്ന് എനിക്ക് പീരിയഡുകൾ ഒന്നുമില്ലായിരുന്നു. എല്ലാ ടീച്ചിങ് ട്രെയിനി സിനും സ്കൂൾ ഡ്യൂട്ടി ക്രമീകരിച്ചു കൊടുത്തു.  കൊറോണയുടെ ഈ സമയത്ത് കുട്ടികൾ തമ്മിൽ സാമൂഹിക അകലം പാലിക്കുന്നുണ്ടോ എന്ന് ചെക്ക് ചെയ്യാനും അത് ഉറപ്പാക്കാനും വേണ്ടിയായിരുന്നു ഇത്. 12-1-2022  പ്രാർത്ഥനയോടെ 9.30 ക്ക് തന്നെ ക്ലാസ്സുകൾ ആരംഭിച്ചു. രണ്ടാമത്തെയും മൂന്നാമത്തെയും പീരീഡിൽ എനിക്ക് ഫ്രീ പിരീഡ് ക്ലാസ് കിട്ടി. Identities Problem based on product of sum- Inquiry Training Model Square of sum- Co...

Internship Day 12

 ഇന്ന് സ്കൂൾ ഡ്യൂട്ടി ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ രാവിലെ നേരത്തെ സ്കൂളിൽ എത്തി. ഉച്ച കഴിഞ്ഞുള്ളതായിരുന്നു എന്റെ പീരിയഡ് ഉച്ച കഴിഞ്ഞ് ഒരു ഫ്രീ പീരിയഡ് ഉണ്ടായിരുന്നതിനാൽ അത് കിട്ടി. ക്ലാസ്സ്‌ കഴിഞ്ഞ് 7മത്തെ പീരിയഡ് കഴിഞ്ഞ പാഠത്തിന്റെ ചെറിയൊരു ടെസ്റ്റ്‌ നടത്തി. സ്കൂളിലെ സർ ന്റെ നിർദേശപ്രകാരമായിരുന്നു ടെസ്റ്റ്‌ നടത്തിയത്.

Python: the language of future

Python is an easy to learn, powerful programming language. It has efficient high-level data structures and a simple but effective approach to object-oriented programming.