ഇന്ന് വളരെ പ്രത്യേകതകളുള്ള ഒരു ദിവസമായിരുന്നു. കുറച്ചു നാളുകളായി ഉള്ള ഓഫ്‌ലൈൻ ക്ലാസ്സുകൾക്ക് ഇന്ന് അവസാന ദിനം. നാളെ മുതൽ ക്ലാസുകൾ എല്ലാം ഓൺലൈൻ ആണ്. അതുകൊണ്ടൊക്കെ ആയിരിക്കണം ഇന്ന് സ്കൂളിൽ പൊതുവേ കുട്ടികൾ കുറവായിരുന്നു. മാത്രമല്ല ഇന്ന് സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് ഉണ്ടായിരുന്നു. പകുതിയിലേറെ കുട്ടികളും ആ ക്യാമ്പിൽ അറ്റൻഡ് ചെയ്യാൻ പോയിരുന്നു. എനിക്കും ആ ക്യാമ്പ് കാണാൻ സാധിച്ചു. ഇന്ന് ഒരു പിരീഡ് എനിക്ക് ഫ്രീ പിരീഡ് ക്ലാസ് കിട്ടി 9A Polynomials Concept Attainment Model കുട്ടികളെല്ലാവരും ക്യാമ്പിന് പോകാൻ തയ്യാറായി ഇരുന്നത് ആയിരുന്നെങ്കിലും പോലും എല്ലാവരും തന്നെ ആക്ടീവായി ക്ലാസിൽ പങ്കെടുത്തു.