ടീച്ചിംഗ് പ്രാക്ടീസിന് ആദ്യദിനം. St. John's Model H S S, Nalanchira സ്കൂളിൽ എത്തിയപ്പോൾ മുതൽ സന്തോഷ് ത്തിന്റെ നിമിഷങ്ങൾ. ഞങ്ങൾ 12 പേരടങ്ങുന്ന ഗ്രൂപ്പാണ് സ്കൂളിലെത്തിയത്. ഹെഡ്മിസ്ട്രസ് നിങ്ങളെ സ്കൂളിലേക്ക് സ്വീകരിക്കുകയും ആവശ്യമായ നിർദ്ദേശങ്ങൾ തരുകയും ചെയ്തു. ടീച്ചിംഗ് പ്രാക്ടീസ് തുടങ്ങുന്നതിനു മുന്നേ തന്നെ ഓരോരുത്തർക്കും സ്കൂളിലെ ഓരോ ടീച്ചർമാരെ അവരവരുടെ ക്ലാസും നൽകിയിരുന്നു. ഇന്ന് പ്രത്യേകിച്ച് ഞങ്ങളിൽ ആർക്കും ക്ലാസുകൾ ഇല്ലായിരുന്നു. പകരം ടീച്ചർമാർ ഇല്ലാത്ത ക്ലാസ്സുകളിൽ പോയി അവിടെ കുറച്ചു നേരം ചിലവഴിച്ചു. ആ ക്ലാസിലെ കുട്ടികളെ പരിചയപ്പെടുകയും അവരോട് സംസാരിക്കുകയും ചെയ്തു. ഇതുവരെയുള്ള ഓൺലൈൻ ക്ലാസുകൾ ഒക്കെ എങ്ങനെയായിരുന്നു എന്ന ഈ ചോദ്യത്തിന് ഉത്തരം ലഭിച്ചത് പലരും ഓൺലൈൻ ക്ലാസുകളിൽ കയറുന്നില്ല എന്നായിരുന്നു. കേറി യവർ ആകട്ടെ ക്ലാസ്സുകൾ ഓൺ ആക്കി വെച്ചതിനു ശേഷം മറ്റു മറ്റ് കാര്യങ്ങളിലേക്ക് പോവുകയാണ് ചെയ്യുന്നത്. പിന്നെ കുട്ടികളോട് ചോദിച്ചിട്ടുള്ള ഒരു ചോദ്യം അല്പം ചോദിച്ചു പഴകിയ ചോദ്യമാണ് മാത്തമാറ്റിക്സ് എങ്ങനെ പഠിക്കാൻ എളുപ്പമാണോ? ഇതിന്റെ ഉത്തരം എന്തായാ...